ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ കുതിക്കുന്നു
ടോവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് ചിത്രം വിഷു ദിനത്തിൽ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
ടോവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് ചിത്രം വിഷു ദിനത്തിൽ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയും അതിനുള്ളിലെ മനുഷ്യബന്ധങ്ങളുടെ തീവ്രതയും അതിശയകരമായ വിധത്തിൽ പറഞ്ഞു പോകുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലവും രാഷ്ട്രീയ ചലനങ്ങളും ചേർന്നൊരുക്കിയൊരുക്കിയിരിക്കുന്ന ചിത്രം വിമോചന സമരം കമ്മ്യൂണിസം ബൈബിൾ വചനങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി വിഷയങ്ങൾ പറഞ്ഞ് പോകുന്നുണ്ട്. ടി. എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടൊവീനോയുടെ കരിസ്മയും പവർഫുളായ സ്ക്രീൻ പ്രെസൻസും ചിത്രത്തിന് വേറിട്ടൊരു ജീവൻ നൽകുമ്പോൾ, കയാദു ലോഹറിന്റെ പ്രകടനം പ്രണയഭാഗങ്ങൾക്ക് ഹൃദയസ്പർശിയായ ആഴം നൽകുന്നു. ചിത്രത്തിൽ പ്രിത്വിരാജ് അവതരിപ്പിക്കുന്ന "കാമിയോ വില്ലൻ " സെഗ്മെന്റ് കിടിലൻ ഇമ്പാക്ട് ആണ് ഉളവാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടെക്നിക്കൽ മികവും പ്രത്യേകം പറയേണ്ടതാണ്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷക ഘടകം ജേക്സ് ബിജോയുടെ സംഗീത സംവിധാനമാണ് കൂടാതെ കാലഘട്ടത്തെ പൂർണ്ണതയോടെ പുനഃസൃഷ്ടിച്ച ആർട്ട് ഡിസൈനും, ആക്ഷൻ രംഗങ്ങളിലെ റിയലിസ്റ്റിക് ട്രീറ്റ്മെന്റും എല്ലാം ചേർന്ന് സ്ക്രീനിൽ ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ ഒരു മാസ് സിനിമയെന്ന പരിധി കടന്ന്, വികാരങ്ങളും സംഘർഷങ്ങളും ചേർന്നൊരു പൂർണ്ണ സിനിമാറ്റിക് അനുഭവമായി ‘പള്ളിച്ചട്ടമ്പി’ ഉയരുന്നുവെന്നും പറയാം. ചിത്രത്തിലെ “കാട്ടു ചെമ്പകം” സോങ് പടത്തിന് വലിയൊരു മാറ്റ് കൂട്ടിയ ഘടകമാണ്. വിഷ്വൽസും മൂഡും ഒത്തുചേരുമ്പോൾ, ആ ഗാനഭാഗം സ്ക്രീനിൽ ഒരു പ്രത്യേക ഫീൽ ഉണ്ടാക്കുന്നുണ്ട്. ഫസ്റ്റ് ഹാൾഫിനെക്കാൾ മെച്ചപ്പെട്ട സെക്കന്റ് ഹാഫ് ആണ് പടത്തെ മൊത്തത്തിൽ പിടിച്ചു നിർത്തുന്നത്. ടൊവീനോ തോമസ് സെക്കന്റ് ഹാഫിൽ കൂടുതൽ ഇമ്പാക്ട്ഫുൾ ആകുന്നുമുണ്ട്. ഇത്തവണത്തെ വിഷു പള്ളിച്ചട്ടമ്പി തൂക്കി എന്നാണ് ഒരുപോലെയുള്ള പ്രേക്ഷക അഭിപ്രായം.
ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.