‘ലോക’ ഒടിടിയിലെത്തി: എവിടെ കാണാം?

 

തിയേറ്ററില്‍ വൻ കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരുന്ന ലോക: ചാപ്റ്റർ 1 – ചന്ദ്ര അവസാനം ഒടിടിയിലെത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഇന്നു മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ എമ്പുരാൻ്റെ റെക്കോര്‍ഡും ചിത്രം ഈ ഇടയ്ക്ക് മറികടന്നിരുന്നു. 300 കോടിയാണ് ചിത്രം തീയേറ്ററില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രമായ ലോക, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനിയാണ് നിർമ്മിച്ചത്. ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, അരുണ്‍ കുര്യന്‍, സാൻഡി, രഘുനാഥ് പാലേരി, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

നീലിയായി കല്യാണി പ്രിയദര്‍ശൻ എത്തുമ്പോള്‍ സണ്ണിയായി നസ്ലനും ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും എത്തുന്നു. അതേസമയം, ലോകയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.