‘കിഷ്കിന്ധാ കാണ്ഡ’ത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 19 ചൊവ്വാഴ്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. നേരത്തെ നവംബർ ഒന്നിന് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും സ്ട്രീം ചെയ്തില്ല.

സെപ്റ്റംബർ 12നാണ് ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററുകളിലെത്തിയത്. പോസിറ്റീവ് റിവ്യൂ ലഭിച്ച ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുള്ളായിരുന്നു. വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.