ഒരു കട്ടില്‍ ഒരു മുറി' റിലീസ് തീയതി പ്രഖ്യാപിച്ചു

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയ്‌ലറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനം കാണാനാകുമെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്ന ഒരു പ്രതീക്ഷ.

 

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രം തിയറ്ററുകളിലേക്ക്. ഒക്ടോബര്‍ നാലിനാണ് റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളും അവതരിപ്പിക്കുന്ന ചിത്രമാണ്  ഒരു കട്ടില്‍ ഒരു മുറി. ചിത്രത്തില്‍ കാണാനാവുക. 

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയ്‌ലറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനം കാണാനാകുമെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്ന ഒരു പ്രതീക്ഷ. പ്രമേയത്തിലും അവതരണത്തിലും പുതുമയാര്‍ന്ന രീതികള്‍ അവതരിപ്പിക്കുന്ന ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത സംവിധാന സംരംഭമെന്ന നിലയിലും 'ഒരു കട്ടില്‍ ഒരു മുറി' ചര്‍ച്ചകളിലുണ്ട്.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലുവയിൽ വയോധികയെ   വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടിൽ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകൾ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ  മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.