കല്യാണമെന്ന സിസ്റ്റത്തോട് എതിര്‍പ്പാണ് ; നടി കൃഷ്ണപ്രഭ

ഞാന്‍ പുര നിറഞ്ഞ് നില്‍ക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ ചോദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല', കൃഷ്ണ പ്രഭ പറഞ്ഞു

 

ഒരു കുഞ്ഞിനെ നോക്കി വളര്‍ത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്.

താന്‍ വിവാഹം കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി കൃഷ്ണപ്രഭ. കല്യാണം എന്ന സിസ്റ്റത്തിനോട് എതിര്‍പ്പുണ്ടെന്നും എന്നാല്‍ തനിക്ക് കംപാനിയനുണ്ടെന്നും കൃഷ്ണ പ്രഭ പറഞ്ഞു. 

'എങ്ങനെയാണ് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാന്‍ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആള്‍ക്കാര്‍ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാല്‍ പോരേ?.

കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാന്‍ കല്യാണം കഴിക്കാത്തത്. ടീനേജ് മുതല്‍ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങള്‍ വെച്ചാണ് ഞാന്‍ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാന്‍ അമ്മ നിര്‍ബന്ധിക്കാറുമില്ല.
നല്ല ദാമ്പത്യം ലക്കാണ്. ലൈഫില്‍ ഒരു പാട്‌നര്‍ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയന്‍ ഉള്ളത് നല്ലതാണ്. എന്ന് കരുതി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച് ഇടിയും ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിര്‍പ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നല്‍. മുമ്പ് ഇന്‍ഫാക്‌ച്വേഷനൊക്കെയുണ്ട്.

കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളര്‍ത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്. അയാള്‍ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം. ഇന്‍സ്റ്റയിലൂടെ വിവാഹ അഭ്യര്‍ത്ഥനകള്‍ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ ഞാന്‍ പുര നിറഞ്ഞ് നില്‍ക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ ചോദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല', കൃഷ്ണ പ്രഭ പറഞ്ഞു.