ഒരാൾ അടുത്തിരുന്നതിന് ശേഷം കയറിപ്പിടിക്കാൻ അവസരം കൊടുത്തിട്ട്, പിന്നെ എന്നെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല ; ഇനിയ
സിനിമാമേഖലയിൽ ആരെയും ആരും ബലമായിക്കൊണ്ട് ഒന്നും ചെയ്യിക്കില്ലെന്നും, പറ്റാത്ത കാര്യങ്ങൾ അപ്പോൾ തന്നെ തുറന്നുപറയാനുള്ള ആർജ്ജവമാണ് വേണ്ടതെന്നും നടി ഇനിയ. ഒരു അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
സിനിമാമേഖലയിൽ ആരെയും ആരും ബലമായിക്കൊണ്ട് ഒന്നും ചെയ്യിക്കില്ലെന്നും, പറ്റാത്ത കാര്യങ്ങൾ അപ്പോൾ തന്നെ തുറന്നുപറയാനുള്ള ആർജ്ജവമാണ് വേണ്ടതെന്നും നടി ഇനിയ. ഒരു അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഇഴുകിചേർന്നുള്ള രംഗങ്ങളോ, കിടപ്പറ രംഗങ്ങളോ, ചുംബന-ആലിംഗന സീനുകളോ ചെയ്യാൻ കംഫർട്ടബിളല്ലെന്നോ, അല്ലെങ്കിൽ ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ ബുദ്ധിമുട്ടാണെന്നോ കൃത്യമായി പറയണം. അങ്ങനെ പറഞ്ഞാൽ, ആ രംഗത്തിന് ആവശ്യമുണ്ടെങ്കിൽ അത് സിനിമയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചിത്രീകരിക്കുകയാണ് പതിവ്. എന്നാൽ എല്ലാറ്റിനും സമ്മതിച്ചു കൊടുത്തിട്ട്, പിന്നീട് തങ്ങളെ ആരും നിർബന്ധിച്ച് ചെയ്യിപ്പിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇനിയ ചൂണ്ടിക്കാട്ടി.
“എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ട്, നിന്റെ റൂം നിന്റെ പ്രൈവസിയാണ്. എന്റെ റൂമിലേക്ക് ഒരാൾ വാതിൽ തുറന്നു കടന്നുവരണമെങ്കിൽ, ഞാൻ വാതിലിന്റെ ലോക്ക് തുറന്നുകൊടുത്താലേ അവർക്ക് അകത്തേക്ക് വരാൻ കഴിയൂ. ഒരാൾ അടുത്തിരുന്നതിന് ശേഷം കയറിപ്പിടിക്കാൻ അവസരം കൊടുത്തിട്ട്, പിന്നെ എന്നെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ലോക്ക് തുറക്കുന്നതിന് മുൻപ് ആ വ്യക്തിയെ എവിടെ നിർത്തണമെന്ന് നമ്മൾ അറിഞ്ഞിരിക്കണം. സംഭവം കഴിഞ്ഞതിന് ശേഷം പരാതി പറഞ്ഞിട്ട് കാര്യമില്ല,” എന്നും ഇനിയ കൂട്ടിച്ചേർത്തു.