ദൃശ്യം 3യില്‍ കണ്ണിത്ര ചുവക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം ; കാരണം വെളിപ്പെടുത്തി ഷാജോണ്‍
നടന്റെ ഭാര്യ കൂടിയായ ഡിനിയുടെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
തനിക്ക് തന്ന റഫറന്‍സ് കുഞ്ഞിക്കൂനനിലെ വാസുഅണ്ണന്‍ ആയിരുന്നുവെന്നും ചുവപ്പിക്കാന്‍ കണ്ണില്‍ ഇട്ടത് ഒരു പൂവിന്റെ പൊടിയാണെന്നും ഷാജോണ്‍ പറഞ്ഞു.
ദൃശ്യം 3 യില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവന്‍ ഷാജോണിന്റെ സഹദേവന്‍ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തില്‍ ഉണ്ടായിരുന്ന സഹദേവന്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല അതീവ രഹസ്യമായിട്ടായിരുന്നു സഹദേവന്റെ വേഷം മൂന്നാം ഭാഗത്തില്‍ അണിയറപ്രവര്‍ത്തകര്‍ കൊണ്ട് വന്നത്. സിനിമ റീലീസ് ആയതിന് പിന്നാലെ സഹദേവന്റെ ലുക്കില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഥാപാത്രത്തിന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി എന്ന വിമര്‍ശനവും എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍.
തനിക്ക് തന്ന റഫറന്‍സ് കുഞ്ഞിക്കൂനനിലെ വാസുഅണ്ണന്‍ ആയിരുന്നുവെന്നും ചുവപ്പിക്കാന്‍ കണ്ണില്‍ ഇട്ടത് ഒരു പൂവിന്റെ പൊടിയാണെന്നും ഷാജോണ്‍ പറഞ്ഞു. നടന്റെ ഭാര്യ കൂടിയായ ഡിനിയുടെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
'ഇതിന്റെ റഫറന്‍സ് തന്നെ ജിത്തുഭായി പറഞ്ഞത് സായിചേട്ടന്റെ കുഞ്ഞിക്കൂനനിലെ ക്യാരക്ടറിനെ പറ്റിയിട്ടാണ്. ഇയാളെ ഇന്റര്‍വലില്‍ കാണിക്കുമ്പോള്‍ തന്നെ ഒന്ന് ഞെട്ടണം, ആളുകള്‍ക്ക് ഇത് പഴയ സഹദേവന്‍ അല്ല ഇയാള്‍ ഇച്ചിരി കുഴപ്പക്കാരനാ എന്നുള്ളത് ഒരു ഫസ്റ്റ് ലുക്കില്‍ തന്നെ കിട്ടണം. അപ്പോള്‍ കണ്ണ് ചുമപ്പിക്കാം മീശ ഒന്ന് പിരിച്ച് താടി വെട്ടരുത് ഇനി എന്ന് ജീത്തു എന്നോട് പറഞ്ഞു.
സാധാരണ സിനിമകളില്‍ ചെറിയ ഷോട്ടുകള്‍ക്ക് കണ്ണ് ചുവപ്പിക്കാന്‍ ഗ്ലിസറിനാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ 'ദൃശ്യം 3'ല്‍ സഹദേവന് ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലായിരുന്നു. അതിനാലാണ് കഥകളി കലാകാരന്മാര്‍ കണ്ണ് ചുവപ്പിക്കാന്‍ ഉപയോഗിക്കുന്ന 'ചുണ്ടപ്പൂവിന്റെ തരി കണ്ണിലിടാന്‍ തീരുമാനിച്ചത്. ഇത് കണ്ണിലിട്ടാല്‍ കുറേനേരം കണ്ണ് ചുവന്നിരിക്കും. എന്നാല്‍ അളവ് അല്പം കൂടിയാല്‍ ചുവപ്പ് കുറയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളില്‍ കണ്ണ് കൂടുതല്‍ ചുവന്നുപോയത്. എല്ലാവരും അത് പറഞ്ഞിരുന്നു. എന്നോട് ചോദിക്കുന്നവരോട് ഞാന്‍ പറയും സഹദേവന്‍ കണ്ണിച്ചോര ഇല്ലാത്തവനാണെന്ന് ആരും ഇനി പറയില്ലല്ലോ എന്ന്,'ഷാജോണ്‍ പറഞ്ഞു.