‘ബേബി ഗേൾ’ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

 മലയാളി പ്രേക്ഷകരുടെ പ്രിയതാരം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘ബേബി ഗേൾ’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരന്റെ ഹൃദയത്തിൽ തൊടുന്ന പ്രകടനങ്ങളിലൂടെ ജനപ്രിയനായ നിവിൻ പോളി, ഈ ചിത്രത്തിൽ സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റായാണ് എത്തുന്നത്. സ്വാഭാവിക അഭിനയശൈലിയിലൂടെ നിവിൻ പോളി വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മയാണ്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മാസ്സ് പടങ്ങളിൽ നിന്ന് മാറി ഒരു റിയൽ സ്റ്റോറി പശ്ചാത്തലത്തിലാണ് അരുൺ വർമ്മ ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിന് വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.