ഒരു മിനിറ്റ് നൃത്തം ചെയ്യാൻ ഒരുകോടി രൂപ;  ചർച്ചയായി  തമന്നയുടെ പ്രതിഫലം

ദക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ ഒരു നൃത്തത്തിന് തമന്ന വാങ്ങിയ പ്രതിഫലവും ചർച്ചയാകുകയാണ്. ഈ നൃത്തം സിനിമയിലല്ല, മറിച്ച് ഈ പുതുവർഷത്തോടനുബന്ധിച്ച് നടന്ന ഒരു പാർട്ടിയിലാണ്.

 

ദക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ ഒരു നൃത്തത്തിന് തമന്ന വാങ്ങിയ പ്രതിഫലവും ചർച്ചയാകുകയാണ്. ഈ നൃത്തം സിനിമയിലല്ല, മറിച്ച് ഈ പുതുവർഷത്തോടനുബന്ധിച്ച് നടന്ന ഒരു പാർട്ടിയിലാണ്.

2025 ഡിസംബർ 31ന് ഗോവയിലെ ബാഗ ബീച്ചിൽ നടന്ന ന്യൂ ഇയർ പരിപാടിയിൽ തമന്ന നൃത്തം ചെയ്തിരുന്നു. സ്ത്രീ 2 എന്ന ചിത്രത്തിലെ ആജ് കി രാത്ത് എന്ന സൂപ്പർഹിറ്റ് ഗാനം ഉൾപ്പെടെ ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്.
ഒരു മിനിറ്റിന് ഒരുകോടി എന്ന നിരക്കിൽ ആറ് മിനിറ്റിന് 6 കോടി രൂപയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗായകൻ മിലിന്ദ് ഗാബ, ഡിജെ ചെറ്റ്സ്, സ്വപ്നിൽ, മാക് വീര എന്നിവരും ഇതേ പരിപാടിയി ലൈവായി പ്രകടനം നടത്തിയിരുന്നു.

തമന്ന പ്രത്യക്ഷപ്പെട്ട "കാവാലാ" (ജയിലർ), "ആജ് കി രാത്" (സ്ത്രീ 2), "നാഷ" (റെയ്ഡ് 2), "ജോക്ക്" (KGF) പോലുള്ള ഗാനങ്ങൾ ലോകമെമ്പാടും വൈറലാണ്. കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ഗാനങ്ങൾക്ക് ലഭിച്ചത്.

സുന്ദർ. സി സംവിധാനം ചെയ്ത് നായകനായ അരൺമനൈ 4 ആണ് തമന്ന നായികയായി ഒടുവിൽ വന്ന തമിഴ് ചിത്രം. റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു.