'എന്റെ കാശിന് കല്യാണം മാത്രമല്ല, ഹണിമൂണും നടന്നു'; തട്ടിപ്പ് കേസിലെ പ്രതി തായ്ലന്‍ഡില്‍, പരിഹാസവുമായി ദിയ കൃഷ്ണ

'എന്റെ കാശിന് കല്യാണം മാത്രമല്ല, ഹണിമൂണും നടന്നു'

 

'ഓ ബൈ ഓസി'യില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ട മൂന്ന് മുന്‍ ജീവനക്കാരികളില്‍ ഒരാളായ ദിവ്യ വിവാഹിതയായെന്നും ഇപ്പോള്‍ തായ്ലന്‍ഡിലാണെന്നും അറിഞ്ഞതായാണ് ദിയ പറയുന്നത്.

സ്വന്തം സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ മുന്‍ ജീവനക്കാരി വിവാഹശേഷം തായ്ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ദിയ കൃഷ്ണ. കേസിലെ തുടര്‍നടപടികളെക്കുറിച്ചും പ്രതികള്‍ വിദേശയാത്ര നടത്തുന്നതിനെക്കുറിച്ചും കടുത്ത പരിഹാസത്തോടെയാണ് ദിയ പ്രതികരിച്ചത്. അമ്മ സിന്ധു കൃഷ്ണയ്‌ക്കൊപ്പമുള്ള പുതിയ യൂട്യൂബ് വ്‌ലോഗിലാണ് ദിയയുടെ പ്രതികരണം.

'ഓ ബൈ ഓസി'യില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ട മൂന്ന് മുന്‍ ജീവനക്കാരികളില്‍ ഒരാളായ ദിവ്യ വിവാഹിതയായെന്നും ഇപ്പോള്‍ തായ്ലന്‍ഡിലാണെന്നും അറിഞ്ഞതായാണ് ദിയ പറയുന്നത്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെ വിദേശയാത്ര നടത്താന്‍ സാധിച്ചുവെന്നതില്‍ അമ്പരപ്പും നിരാശയും പ്രകടിപ്പിച്ച ദിയ, പ്രതികളുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചുവച്ചില്ലേയെന്നും ചോദിച്ചു.

'എന്റെ കാശിന് കല്യാണം മാത്രമല്ല, ഹണിമൂണും നടന്നു'

തനിക്ക് ലഭിച്ച വിവരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ദിയയുടെ വാക്കുകളില്‍ പരിഹാസവും അമര്‍ഷവും ഒരുപോലെ പ്രകടമായിരുന്നു. 'എന്റെ കാശിന് ഒരാളുടെ കല്യാണം മാത്രമല്ല, ഹണിമൂണും നടന്നു. ഇനി അവര്‍ക്ക് കുഞ്ഞുണ്ടായാല്‍ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ' എന്നായിരുന്നു ദിയയുടെ പ്രതികരണം.

'ഓസിക്ക് സന്തോഷിക്കാമല്ലോ, ഓസിയുടെ കാശില്‍ ഒരാളുടെ കല്യാണം നടന്നില്ലേ?' എന്നായിരുന്നു ഇതിനിടെ അമ്മ സിന്ധു കൃഷ്ണയുടെ തമാശ. സംഭവത്തെക്കുറിച്ച് തനിക്ക് നിയമപരമായ കാര്യങ്ങള്‍ കൃത്യമായി അറിയില്ലെന്നും, കേസില്‍പ്പെട്ട ഒരാള്‍ക്ക് ഇത്തരത്തില്‍ വിദേശത്ത് പോകാന്‍ സാധിക്കുമോ എന്നത് തനിക്ക് മനസിലാകുന്നില്ലെന്നും ദിയ പറഞ്ഞു.