ഒറ്റ കട്ട് പോലും വേണ്ടിവന്നില്ല, 3 മണിക്കൂറിലധികം ദൈര്‍ഘ്യം; 'ടോക്‌സിക്' സെന്‍സറിംഗ് പൂര്‍ത്തിയായി

മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിയായിരുന്നു നായകന്‍

 

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചു. 'എ' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. വെട്ടിച്ചുരുക്കലുകള്‍ ഒന്നും തന്നെയില്ലാതെ, രണ്ട് ചെറിയ മാറ്റങ്ങളോടെയാണ് ബോര്‍ഡ് ചിത്രത്തിന് തിയേറ്റര്‍ പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മണിക്കൂറിലധികം സിനിമ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിയായിരുന്നു നായകന്‍. 2019 ലാണ് മൂത്തോന്‍ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ മൂത്തോന്‍ പ്രശംസ നേടി. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയില്ല. പിരിയഡ് ?ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ടോക്‌സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്‌സിക്.