മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു സിനിമയാണ് നോബഡി ; പാര്‍വതി

 

'നോബഡി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതേയുള്ളൂ

 

ഇതുവരെ നമ്മള്‍ മലയാളം സിനിമയില്‍ കാണാത്ത വ്യത്യസ്ത തരം സിനിമ മേക്കിങ് ആണ് ഇത്

പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നോബഡി. സിനിമയുടേതായി ഇതുവരെ രണ്ട് പോസ്റ്ററുകള്‍ മാത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞെന്നും പാര്‍വതി പറഞ്ഞു. മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു സിനിമയാണ് നോബഡി എന്നും പാര്‍വതി പറഞ്ഞു.

'നോബഡി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതേയുള്ളൂ. അതില്‍ എന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്, പിക്ക് അപ്പ് ഷൂട്ടിന്റെ തിരക്കുകളിലാണ്. ഇപ്പോള്‍ എനിക്ക് സിനിമയെക്കുറിച്ച് ഇതൊരു സോഷ്യല്‍ കമന്ററി എന്ന് മാത്രമേ പറയാന്‍ കഴിയൂ. പക്ഷെ അതിനേക്കാള്‍ എല്ലാം എത്രയോ കൂടുതലാണ്. ഇതുവരെ നമ്മള്‍ മലയാളം സിനിമയില്‍ കാണാത്ത വ്യത്യസ്ത തരം സിനിമ മേക്കിങ് ആണ് ഇത്. ഞാന്‍ ഭാഗമാകുന്ന സിനിമകളില്‍ ശക്തമായ ഒരു പൊളിറ്റിക്‌സ് പറയുന്ന കഥകളാണ് കൂടുതലും,' പാര്‍വതി തിരുവോത്ത് പറഞ്ഞു.
ഇ4 എന്റര്‍ടൈന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ' ഐ, നോബഡി'. സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീര്‍. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം.