'മാലിക്കിലെ ആ ഷോട്ട് എത്ര ശ്രമിച്ചിട്ടും എടുക്കാന്‍ കഴിഞ്ഞില്ല, അവസാനം കമല്‍സാറിനെ വിളിച്ചു'; ഫഹദ് ഫാസില്‍

പുതിയ സിനിമയായ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

 

കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും അദ്ദേഹം മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും സംസാരിക്കും.

മാലിക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ഷോട്ട് എടുക്കുന്നതില്‍ കമല്‍ ഹാസന്‍ സഹായിച്ചതിനെക്കുറിച്ച് ഫഹദ് ഫാസില്‍. മാലിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നുവെന്നും ശരിയാകാതെ വന്നപ്പോള്‍ മഹേഷും താനും കമല്‍ സാറിനെ വിളിച്ച് സഹായം ചോദിച്ചെന്ന് പറഞ്ഞു. പുതിയ സിനിമയായ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

'ബെത്ലഹേം കുടുംബ യൂണിറ്റിന്റെ തമിഴ് ഡബ്ബ് വേര്‍ഷന്റെ റിലീസിനായി വന്നപ്പോള്‍ കമല്‍ സാറിനെ ട്രെയ്ലര്‍ കാണാനായി ക്ഷണിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിച്ചു. കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും അദ്ദേഹം മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും സംസാരിക്കും. മാലിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നു. എത്ര ചെയ്തിട്ടും അത് ശരിയാവുന്നില്ല. അങ്ങനെ നായകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം എങ്ങനെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാകുക എന്ന് ആലോചിച്ച് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹമാണ് ബോട്ട് ഒരു പ്രത്യേക ദിശയിലേക്ക് ഓടിച്ച് ക്യാമറ അതിന്റെ ഓപ്പോസിറ്റ് വെച്ച് ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തത്', ഫഹദ് പറഞ്ഞു.