വ്യാജ പ്രചരണം ഏറ്റില്ല ; 17ാം ദിവസം ഞെട്ടിക്കുന്ന കളക്ഷനുമായി ധുരന്ദര്‍

പതിനേഴാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 44 കോടി രൂപയാണ്.

 

പുറത്തിറങ്ങി 17 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് സിനിമ നേടുന്നത്.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. പുറത്തിറങ്ങി 17 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് സിനിമ നേടുന്നത്.

പതിനേഴാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യന്‍ കളക്ഷന്‍ 538 കോടിയായി. ആഗോള തലത്തില്‍ സിനിമ 700 കോടിയ്ക്കും മുകളില്‍ നേടിക്കഴിഞ്ഞു. കേരളത്തിലും വലിയ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സര്‍ജിക്കല്‍' സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തിലെ രണ്‍വീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങള്‍ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാര്‍ച്ചില്‍ റിലീസ് ചെയ്യും.