സായ് പല്ലവിക്ക് നിവിന്‍ പോളി നല്കിയ സര്‍പ്രൈസ് ഫോണ്‍ കോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
മമിത ബൈജുവിനേയും സംഗീത് പ്രതാപിനേയും കുറിച്ചും സായ് പല്ലവി സംസാരിക്കുന്നുണ്ട്. '
ജഗപതി ബാബുവിന്റെ ടോക്ക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ രസകരമായ സംഭവം.
നടി സായ് പല്ലവിക്ക് നിവിന്‍ പോളി നല്കിയ സര്‍പ്രൈസ് ഫോണ്‍ കോളും അതിനോടുള്ള താരത്തിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ രസകരമായ സംഭവം. നിവിന്റെ പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'നെക്കുറിച്ചും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചും സായ് പല്ലവി വേദിയില്‍ വാചാലയായി.
രണ്ട് ദിവസം മുമ്പാണ് താന്‍ സിനിമ കണ്ടതെന്നും നിവിനെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.
മമിത ബൈജുവിനേയും സംഗീത് പ്രതാപിനേയും കുറിച്ചും സായ് പല്ലവി സംസാരിക്കുന്നുണ്ട്. ''നിങ്ങളുടെ സിനിമ ബ്ലോക്ബസ്റ്റര്‍ ആയതില്‍ അഭിനന്ദനങ്ങള്‍. രണ്ട് ദിവസം മുമ്പാണ് ഞാന്‍ ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടത്. മമിത അഡോറബിള്‍ ആയിരുന്നു. നിങ്ങളുടെ സംവിധായകന് കഥാപാത്രം ചെയ്ത ഒരാളുണ്ടല്ലോ, അവന് ഓരോ തവണ അയ്യപ്പാ എന്ന് പറയുമ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. വിളിച്ചതിന് നന്ദി നിവി, ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി. നിങ്ങളോട് സംസാരിക്കാനായതില്‍ സന്തോഷം. ഞാന്‍ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു, സിനിമയെക്കുറിച്ച് സംസാരിക്കാനായി'' എന്നാണ് സായ് പല്ലവി പറഞ്ഞത്.