അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടമായ സിനിമ ലോകയെന്ന് നിവിന്‍ പോളി

 'തുടരും പൊളി ആയിരുന്നു. ലാല്‍ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി

 

അതൊരു നല്ല സിനിമയായിരുന്നു,' നിവിന്‍ പറഞ്ഞു.

ലോകയാണ് അടുത്തിടെ കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നാണ് നിവിന്‍ പോളി പറയുന്നത്. 

 'സിനിമ കാണുന്നത് വളരെ കുറവാണ്. കണ്ടതില്‍ റ്റവും ഇഷ്ടപ്പെട്ട ചിത്രം ലോക ആണ്. അതൊരു നല്ല സിനിമയായിരുന്നു,' നിവിന്‍ പറഞ്ഞു.
അഭിമുഖത്തില്‍ അജു വര്‍ഗീസും ഉണ്ടായിരുന്നു. എക്കോയാണ് അജു ഇഷ്ട ചിത്രമായി പറഞ്ഞത്. എക്കോ മികച്ച ചിത്രമാണെന്നും തനിക്ക് വര്‍ക്കായെന്നും അജു പറഞ്ഞു. എക്കോ ഇതുവരെ കാണാന്‍ ആയില്ലെന്നും മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത് എന്നുമായിരുന്നു നിവിന്‍ പോളി ഇതിന് പിന്നാലെ പറഞ്ഞത്.

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലൊരുങ്ങിയ തുടരും സിനിമയെ കുറിച്ചും ഇരുവരും നിവിനും അജുവും അഭിമുഖത്തില്‍ സംസാരിച്ചു. 'തുടരും പൊളി ആയിരുന്നു. ലാല്‍ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഇമോഷണലിയും ആ കഥാപാത്രവുമായി നമുക്ക് നല്ല കണക്ഷന്‍ തോന്നും. വില്ലന്‍ അടിപൊളി ആയിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം ലാലേട്ടനെ നമുക്ക് കണക്ട് ആയി', എന്നാണ് നിവിന്റെ വാക്കുകള്‍.