നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ തിയേറ്ററുകളിൽ എത്തി
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്തു. അഞ്ജലിയും സൂരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. പൂർത്തിയായി രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

2024 മെയ് 15-ന് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രം, ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’, 46-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്നീ വിഭാഗങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമ്മാണം.
നിരൂപക ശ്രദ്ധ നേടിയിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ആഗോളതലത്തിൽ ഇതുവരെ രണ്ട് കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ഏകാംബരമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ‘പേരൻപ്’ ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ വരവേറ്റത്.