തന്റെ ആദ്യ ചിത്രത്തിലെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം നൽകുന്നതിനായി ഒപ്പം കിടക്കണമെന്ന് ആവശ്യപ്പെട്ടു ; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി നിതി ടെയ്ലർ
സിനിമാ മേഖലയിൽ നിന്നുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ-ചലച്ചിത്ര താരം നിതി ടെയ്ലർ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, തന്റെ ആദ്യ ചിത്രത്തിലെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം നൽകുന്നതിനായി ഒപ്പം കിടക്കണമെന്ന് ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തിയത്.

തന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന് ശേഷം അതേ സംവിധായകൻ അടുത്ത സിനിമയിലേക്ക് വിളിക്കുകയും, ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ കിടക്ക പങ്കിടേണ്ടി വരുമെന്ന് അനാവശ്യ ഉപാധി വെക്കുകയുമായിരുന്നു എന്ന് നിതി പറഞ്ഞു. “എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഞാൻ അമ്പരന്നുപോയി. ഉടൻ തന്നെ ഞാൻ ഫോൺ കോൾ കട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു,” നടി വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം ഇനി ഒരിക്കലും സിനിമകളിൽ അഭിനയിക്കില്ലെന്ന് താൻ തീരുമാനിച്ചതായും ആക്ഷേപം ഭയന്നാണ് അന്ന് ഈ വിഷയം ആരോടും പറയാതിരുന്നതെന്നും നിതി കൂട്ടിച്ചേർത്തു.
അഭിമുഖത്തിൽ നടി സംവിധായകന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും 2012-ൽ നിതിയുടെ ആദ്യ തെലുങ്ക് ചിത്രമായ ‘മേം വയസുകു വാചം’ സംവിധാനം ചെയ്ത ത്രിനാഥ് റാവു നക്കിനയായിരിക്കും ഇതിന് പിന്നിലെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. നിതിയുടെ അഭിമുഖ വീഡിയോ പുറത്തുവന്നതോടെ കാസ്റ്റിംഗ് കൗച്ചിനെതിരെയും തെന്നിന്ത്യൻ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.