പുതുവർഷ ആശംസകളോടെ’വരവ് ‘ന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി
ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വരവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്.’
Jan 1, 2026, 19:30 IST
ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വരവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്.’ Game of Survival ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രം ആക്ഷൻ സർവൈവൽ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ്. പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഇത് വ്യക്തമാണ്. എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചു വയ്ക്കുന്ന മുഖങ്ങൾ…. നരച്ച താടിലുക്കിലാണ് മുരളി ഗോപിയെ പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ പോസ്റ്ററിൽ അർജുൻ അശോകനും സാനിയ ഇയ്യപ്പനുമാണുള്ളത്. ഒരു ഹാപ്പി റൈഡ് മൂഡിലുള്ള പോസ്റ്റർ ആണിത്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു പോസ്റ്ററുകൾ ഇറക്കുന്നതിലൂടെ ചിത്രത്തിന്റെ വിവിധ തലങ്ങളാണ് കാണിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ചിത്രം 2026 ൽ റിലീസിന് എത്തും.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് “വരവ്”. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”. പോളച്ചനായി ജോജു ജോർജ് എത്തുന്നു. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും