ഒരു ദുരൂഹ സാഹചര്യത്തില്‍’ പുതിയ പോസ്റ്റര്‍ 

 

പുതു വര്‍ഷത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുതുവത്സര ആശംസകളോടെ പുറത്തിറക്കി. മാജിക് ഫ്രെയിംസിന്റെ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം എന്നിവരുള്ള പോസ്റ്ററാണ് പുതുതായിഇറങ്ങിയത്. ഇവരുടെ നില്‍പ്പിലും നോട്ടത്തിലും തന്നെ ഏറെ ദുരൂഹതയുണ്ട്. ചിത്രത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന പോസ്റ്ററാണ്. 2026 പുതുവര്‍ഷത്തില്‍ ഈ ദുരൂഹത മറനീക്കിയെത്തും. (oru durooha saahacharyathil new poster)

ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഉണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണിത്.

കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം,സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍,പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നു.വയനാട്,തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് വിതരണം മാജിക് ഫ്രെയിംസ് റിലീസ്.