കഥകൾ പറഞ്ഞ് സ്വന്തമാക്കിയ വീട്'; പുതിയ ഫ്ളാറ്റ് സ്വന്തമാക്കി ശ്രീവിദ്യയും രാഹുലും

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഒരുപോലെ പരിചിതരാണ് നടി ശ്രീവിദ്യ മുല്ലശ്ശേരിയും ഭർത്താവ് രാഹുൽ രാമചന്ദ്രനും. ഇരുവരും പുതിയ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. "കഥകൾ പറഞ്ഞ് സ്വന്തമാക്കിയ വീടിന് അവർ “കഥ” എന്ന് പേരിട്ടു.  ഇനി കഥ തുടരും," എന്നാണ് ഗൃഹപ്രവേശത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാഹുൽ കുറിച്ചത്. 

ഫ്ലവേഴ്‌സ് ടിവിയിലെ 'സ്റ്റാർ മാജിക്' എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തന്റെ തനതായ കാസർഗോഡ് ശൈലിയിലുള്ള സംസാരവും തമാശകളും താരത്തിന് വലിയൊരു ആരാധകവൃന്ദത്തെ സമ്മാനിച്ചു. 'ഒരു പഴയ ബോംബ് കഥ' ഉൾപ്പെടെയുള്ള സിനിമകളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2019-ൽ പുറത്തിറങ്ങിയ 'ജീംബൂബ' എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും സജീവമായ രാഹുൽ, രസകരമായ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ്. 

കലാരംഗത്ത് മാത്രമല്ല, ബിസിനസ്സ് രംഗത്തും ഈ ദമ്പതികൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ശ്രീവിദ്യയുടെ സ്വദേശം കൂടിയായ കാസർഗോഡ് 'കറ്റൈർ' (Kattire) എന്ന പേരിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനം ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു