പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം

 


വാട്ട്സ്ആപ്പ് യൂസേഴ്സിനെയേ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇനിമുതൽ വാട്ട്സാപ്പിൽ ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന് പേരിട്ട ഈ പരിഷ്കരിച്ച സ്റ്റാറ്റസ് ശൈലിയിലുള്ള അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാം നോട്ട്‌സിന് സമാനമാണ്.

ഉപയോക്താക്കൾക്ക് അവരുടെ വൺ-ടു-വൺ ചാറ്റുകൾക്ക് മുകളിലായി ഇത് കാണാൻ സാധിക്കും. ഈ അപ്ഡേറ്റ് വഴി ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഹ്രസ്വമായ ടെക്സ്റ്റ് അധിഷ്ഠിത കുറിപ്പുകൾ പ്രൊഫൈൽ പേജുകളിലാണ് ദൃശ്യമാവുക. സംഭാഷണങ്ങൾ തുടങ്ങുന്നതിനോ അല്ലെങ്കിൽ അതിനായി ഒരു സന്ദർഭം നൽകുന്നതിനോ വേണ്ടിയാണ് ഈ ആശയം അവതരിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ പുതിയ എബൗട്ട് സ്റ്റാറ്റസും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും, ഇത് വേഗത്തിൽ അപ്രത്യക്ഷമാകാനോ അല്ലെങ്കിൽ 24 മണിക്കൂറിൽ കൂടുതൽ ദൃശ്യമാക്കണമെങ്കിലോ ഉപയോക്താക്കൾക്ക് ടൈമർ ക്രമീകരിക്കാൻ കഴിയും. പുതിയ ഫീച്ചർ ഈ ആഴ്ച മുതൽ ലോകമെമ്പാടുമുള്ള വാട്ട്സ്ആപ്പ് യൂസേഴ്സിന് ഉപയോഗിക്കാൻ സാധിക്കും.

സ്വകാര്യ സന്ദേശമയക്കലിന് പ്രാധാന്യം നൽകുന്നതിന് മുമ്പ് വാട്ട്‌സ്ആപ്പിന്റെ ആദ്യ ഫീച്ചർ യഥാർത്ഥത്തിൽ എബൗട്ട് ആയിരുന്നുവെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. അന്ന് ഉപയോക്താക്കൾ ഇതുപോലെ ഹ്രസ്വമായ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരുന്നു. റീ-ലോഞ്ച് ആ ആശയം തിരികെ കൊണ്ടുവരാനാണെന്നും എന്നാൽ ഇത്തവണ അത് മുമ്പത്തേക്കാൾ കൂടുതൽ സ്വീകാര്യത നേടുമെന്നും അവർ പറഞ്ഞു.

വാട്ട്സ്ആപ്പ് എബൗട്ട് എങ്ങനെ ഉപയോഗിക്കാം

    ഫോണിൽ വാട്ട്സ്ആപ്പ് തുറന്ന് ചാറ്റ് ടാബ് ഓപ്പൺ ചെയ്യുക
    പ്രൊഫൈൽ പിക്ച്ചറിൽ ടാപ്പ് ചെയ്യുകയോ സെറ്റിങ്സിൽ നിന്ന് എബൗട്ട് സെക്ഷൻ തുറക്കുകയോ ചെയ്യുക
    ആഡ് എബൗട്ട് അല്ലെങ്കിൽ ക്രിയേറ്റ് എബൗട്ട് ക്ലിക്ക് ചെയ്യ്ത് എബൗട്ട് ടെക്സ്റ്റ് ആഡ് ചെയ്യുക
    വിസിബിലിറ്റിയും ഡ്യൂറേഷനും സെറ്റ് ചെയ്യുക
    പോസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക