മീരയുടെ റോള്‍ നവ്യയ്ക്ക് കൊടുക്കാനാകില്ല ; അന്നുണ്ടായ പരിഭവത്തെ കുറിച്ച് കമല്‍
മീരയുടെ റോള്‍ നവ്യയ്ക്ക് കൊടുക്കാനാകില്ല ; അന്നുണ്ടായ പരിഭവത്തെ കുറിച്ച് കമല്‍
മീര ജാസ്മിനും നവ്യ നായരുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയത്.
'ചില അഭിനേതാക്കള്‍ക്ക് മാത്രമേ അത്തരം പരിഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. നവ്യയ്ക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അവള്‍ അത് തുറന്നുപറയുകയും ചെയ്തു.
പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കിയ ദിലീപ് നായകനായി എത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഗ്രാമഫോണ്‍'. മീര ജാസ്മിനും നവ്യ നായരുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയത്.
എന്നാല്‍ ചിത്രം റിലീസായ സമയത്ത്, തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയെന്നും തന്നെ സെക്കന്‍ഡ് ഹീറോയിനെപ്പോലെയാണ് തോന്നിയതെന്നും നവ്യ നായര്‍ അന്ന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകന്‍ കമല്‍. 'പോര്‍ട്രയ്ല്‍സ് ബൈ ഗദ്ദാഫി' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കമല്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്.
'ചില അഭിനേതാക്കള്‍ക്ക് മാത്രമേ അത്തരം പരിഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. നവ്യയ്ക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അവള്‍ അത് തുറന്നുപറയുകയും ചെയ്തു. എന്നാല്‍ അത് അപ്പൊഴേ തീര്‍ന്നുപോയ ഒരു കാര്യമാണ്. മീര ജാസ്മിന് വെച്ച റോള്‍ നവ്യയ്ക്ക് കൊടുക്കാനോ, തിരിച്ചോ ചെയ്യാന്‍ കഴിയില്ല. ആ കഥാപാത്രങ്ങള്‍ അത്രത്തോളം കൃത്യമായിരുന്നു. നവ്യയ്ക്ക് ഈ റോള്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ അവളെ മാറ്റിയിട്ട് വേറൊരാളെ വെക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേ അന്ന് മുന്നിലുണ്ടായിരുന്നുള്ളൂ. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് ഞാന്‍ പറയുകയും ചെയ്തു. പിന്നീട് ആ വിഷയം അവിടെ തീര്‍ന്നു,' കമല്‍ പറഞ്ഞു.
ഷൂട്ടിംഗ് വേളകളില്‍ അഭിനേതാക്കള്‍ക്ക് ഇത്തരം തോന്നലുകള്‍ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സമയത്ത് ചില സീനുകള്‍ എടുക്കുമ്പോള്‍ തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിനേതാക്കള്‍ക്ക് സംശയങ്ങള്‍ ഉണ്ടാകാം. ഏത് മനുഷ്യനും ഉണ്ടാകുന്ന ഒരു സ്വാഭാവിക വികാരം മാത്രമാണിത്. അതല്ലാതെ നവ്യയുമായി വേറെയൊരു പിണക്കമോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.