കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ ചിത്രത്തിൽ നസ്‌ലൻ നായകൻ

2019ൽ എത്തി ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ തിരിച്ചു വരുന്നു. നസ്‌ലൻ നായകനായി എത്തുന്ന പുതിയ മധു സി നാരായണൻ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലൻ്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്‌ലൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകർ.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.