‘ബാച്ച്ലർ പാർട്ടി Deux’ ലെ നസ്ലന്റെയും ഹൻസികയുടെയും പുതിയ പോസ്റ്റർ പുറത്ത്
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’-ലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നസ്ലൻ അവതരിപ്പിക്കുന്ന ‘സോണി’ എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന ഹൻസിക കൃഷ്ണകുമാറിന്റെ ‘കരോൾ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പ്രേക്ഷ ശ്രദ്ധ നേടുന്നത്. ചിത്രം നവംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് എത്തുന്നത്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, പാരിസ് ലക്ഷ്മി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകുന്നത്.