ഹിറ്റ് 3 വരുന്നു..; ഇത്തവണ നിർമാതാവ് മാത്രമല്ല, നായകനായും നാനി..
ബോക്സ്ഓഫീസിൽ വൻ ഹിറ്റായ 'ഹിറ്റ്' പരമ്പരയുടെ മൂന്നാം ഭാഗം വരുന്നു. സൈലേഷ് കൊലനു സംവിധാനം ചെയ്യുന്ന 'ഹിറ്റ് 3' യിൽ ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ നാനിയാണ് നായകനായെത്തുന്നത്.
Jul 26, 2024, 12:44 IST
ബോക്സ്ഓഫീസിൽ വൻ ഹിറ്റായ 'ഹിറ്റ്' പരമ്പരയുടെ മൂന്നാം ഭാഗം വരുന്നു. സൈലേഷ് കൊലനു സംവിധാനം ചെയ്യുന്ന 'ഹിറ്റ് 3' യിൽ ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ നാനിയാണ് നായകനായെത്തുന്നത്. നേരത്തെ ഇറങ്ങിയ ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവും നാനിയായിരുന്നു.
വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും എത്തി വിജയമായിരുന്നു. നടൻ റാണാ ദഗുബാട്ടി വില്ലൻ കഥാപാത്രമാകുമ്പോള്‍ ഹിറ്റ് 3യുടെ നായകൻ നാനിയുടേതാണ് കഥാ തന്തുവുമെന്നാണ് റിപ്പോര്‍ട്ട്.