സൈജു കുറുപ്പിനൊപ്പം നന്ദ​ഗോവിന്ദം ഭജൻസും; 'ഹരിവരാസനം' ടീസർ പുറത്തിറങ്ങി; ചിത്രം മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്

സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

 കൊച്ചി: സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. സൈജു കുറുപ്പിനൊപ്പം യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിൻ രാജ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. പനോരമാ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

സജാദ് കാക്കു ഛായാഗ്രഹണവും അജീഷ് ഇടമൺ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ: ആർ. ജയചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ: പ്രിജിൻ ജെസ്സി, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.