റിലീസിനൊരുങ്ങി പുരാണ ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധം'

 

 ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരാണ ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധം' റിലീസിനൊരുങ്ങുന്നു. വിരാട് കർണ്ണ നായകനാകുന്ന ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

പുരാതന ക്ഷേത്ര രഹസ്യങ്ങൾ, നിഗൂഢ ലോകങ്ങൾ, കടലിലെ ഗോത്രവർഗ്ഗ പോരാട്ടങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ എഫക്റ്റുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആക്ഷൻ ഡയറക്ടർ വ്‌ലാഡ് റിംബർഗ് ആണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.