‘നാഗബന്ധം’ ഇനി ഒടിടിയിൽ കാണാം  

 

 അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധം’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം ലഭ്യമാണ്. ജൂലൈ 3-ന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രം ‘ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ്’ ആണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചത്.

പുരാതന രഹസ്യങ്ങൾ, ദിവ്യശക്തികൾ, മറഞ്ഞിരിക്കുന്ന നിധികൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മികച്ചൊരു ആഗോള സിനിമാറ്റിക് അനുഭവമാണ് സമ്മാനിക്കുന്നത്. വിരാട് കർണ്ണ നായകനാകുന്ന ചിത്രത്തിൽ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.