ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‍ലര്‍ എത്തി

പ്രേമം, അടി, ആക്ഷൻ, കൂടെ ഇടി, വെടി, പുക ഇതൊക്കെയായി ഒരു ഫുൾ പാക്ക്ഡ് ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ചിരിക്കും ചിന്തകൾക്കുമപ്പുറം ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ ദുരൂഹമായി എന്തൊക്കെയൊ ഉണ്ട് എന്ന തോന്നൽ ഉളവാക്കുന്നു. 'വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും ഒരു പ്രശ്നമല്ലല്ലോ' എന്ന സേതുവിന്റെ സ്റ്റേറ്റ്മെന്റ് ചിത്രത്തിൽ ചില വിപ്ലവവും ഉറപ്പിക്കുന്നു. കൂടെ ഒരു മിലിട്ടറി അറ്റാക്കും ഒക്കെ കടന്നു വരുന്നു. ദുരൂഹ സാഹചര്യത്തിൽ ആരെ കണ്ടാലും അറിയിക്കണം എന്ന് ചിദംബരത്തിന്റെ മിലിട്ടറി കഥാപാത്രം പറയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള ധാരണകൾ ഏതാണ്ടൊക്കെ പിടികിട്ടും.
 
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയിലറിൽ കടന്നുവരുന്നു. ഇവർക്കു പുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു. ഒരു മാസ്സ് ഓഡിയൻസിനെ ആകർഷിക്കും വിധമാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്.

രാജേഷ് മാധവൻ, ഷാഹി കബീർ, പി. പി കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, ക്യാമറ അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, സംഗീതം ഡോൺ വിൻസന്റ്, ആർട്ട് ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ,