'അമ്മയാകുക എളുപ്പമുള്ള കാര്യമല്ല, എനിക്കത് സെറ്റാവില്ല'; ലക്ഷ്മി ഗോപാലസ്വാമി

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി തീർത്തു. താരത്തിന്‍റെ സിനിമ ജീവിതം എന്ന പോലെതന്നെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകർ തൽപരരാണ്. അഭിനയത്തിലും നൃത്തത്തിലും ഒരേപോലെ പ്രകത്ഭയായ താരം ദാമ്പത്യ ജീവിതം തനിക്ക് വേണ്ടെന്നു പറയുകയാണ്.

ഭാര്യയാവുക അമ്മയാവുക എന്നതെല്ലാം പ്രയാസമേറിയ കാര്യങ്ങളാണെന്നും തനിക്ക് ഒരിക്കലും അങ്ങനെയാവാൻ സാധിക്കില്ലെന്നുമാണ് നടി പറയുന്നത്. തിനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു. എന്ന് വെച്ച് തനിക്ക് കുട്ടികളെ ഇഷ്ടമല്ല എന്നല്ലെന്നും ആ ഉത്തരവാദിത്വം തനിക്ക് സെറ്റാകില്ലെന്നുമാണ് നടി പറയുന്നത്.

'വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, രാവിലെ കുട്ടികളെ സ്കൂളില്‍ അയക്കാനായി അമ്മമാര്‍ ബാഗും തൂക്കി നില്‍ക്കുമ്പോള്‍, എത്ര വലിയ ഉത്തരവാദിത്വമാണത്. സ്ട്രെസാണ് കഷ്ടപ്പാടാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് സ്വന്തമായൊരു കുടുംബം വേണം. കുട്ടികളുണ്ടാകണം എന്നൊക്കെ എല്ലാ സ്ത്രീകള്‍ക്കും ഉള്ള ആഗ്രഹമാണ്. പക്ഷേ ഇതുവരെ എനിക്ക് അങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കല്യാണം കഴിക്കാതെ നില്‍ക്കുന്ന കൂട്ടുകാരുണ്ട് എനിക്ക്. കുട്ടികളെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതെല്ലാം ഉണ്ട്. പക്ഷേ അതൊരു വ്യത്യസ്തമായ ഉത്തരവാദിത്വമാണ്. പക്ഷേ എനിക്കത് സെറ്റാവില്ല. ചില സമയങ്ങളില്‍ ഒറ്റക്കാണെന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്. ഒരാളുണ്ടെങ്കില്‍ എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ശരിയായ ഒരാളായിരിക്കണം', എന്നായിരുന്നു ലക്ഷ്മി ​ഗോപാലസ്വാമിയുടെ വാക്കുകൾ.