IMDbയുടെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്  യാഷ് ചിത്രം 

മൂത്തോൻ, ലയേഴ്‌സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. ഇന്ത്യൻ സിനിമ ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോൾ ആ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുകയാണ് 'ടോക്‌സിക്.

 

മൂത്തോൻ, ലയേഴ്‌സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. ഇന്ത്യൻ സിനിമ ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോൾ ആ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുകയാണ് 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്'. ഗീതു മോഹൻദാസും യാഷും ഒന്നിക്കുന്ന ഈ ചിത്രം, 28 ശതമാനം ജനപ്രീതിയോടെ IMDb-യുടെ 'Most Anticipated Indian Movies' പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. അടുത്തിടെ യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്ത് വിട്ട ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാസ്സും ആറ്റിട്യൂഡും നിറഞ്ഞ 'രായ' എന്ന കഥാപാത്രമായി യാഷ് ചിത്രത്തിലെത്തുന്നത്. യാഷിന്റെ മുൻ ചിത്രങ്ങളായ കെ.ജി.എഫ് ചാപ്റ്റർ 1, 2 എന്നിവ കേരളാ ബോക്‌സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്.

യാഷിന്റെ മാസ്സ് അപ്പീലും ഗീതു മോഹൻദാസിന്റെ ക്രാഫ്റ്റും ഒന്നിക്കുമ്പോൾ 'ടോക്‌സിക്' ഈ വർഷത്തെ ഏറ്റവും വലിയ റിലീസായി തന്നെ മാറുമെന്നാണ് പ്രതീക്ഷ. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ രാജീവ് രവി ഈ ചിത്രത്തിലൂടെ വീണ്ടും ഗീതു മോഹൻദാസിനൊപ്പം ചേരുന്നു. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. 'ജോൺ വിക്ക്' സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻബരിവ്, കെച്ച കംഫക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി. ഇന്ത്യൻ ആക്ഷൻ ശൈലിയെയും അന്താരാഷ്ട്ര നിലവാരത്തെയും കൂട്ടിയിണക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്.