‘മോളിവുഡ് ടൈംസ്’ ജൂൺ 5ന് തിയേറ്ററുകളിൽ എത്തും
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് പ്രദർശനത്തിനെത്തുന്നു. ഒരു സിനിമ സംവിധായകനാകാൻ ആഗ്രഹിച്ചു നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്ലെൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആഗയ’ എന്ന ഗാനത്തിലെ നസ്ലെന്റെ ഡാൻസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
നസ്ലെനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ രാമു സുനിൽ, സംഗീതം ജേക്സ് ബിജോയ്. മോളിവുഡ് ടൈംസിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുറത്തിറക്കുന്ന അടുത്ത പ്രോജക്ട്.