‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്
സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തിയ ഭരതനാട്യത്തി്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്. കഴിഞ്ഞ ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം, തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ‘വാഴ 2’ ചിത്രത്തിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചേർന്നത്. എന്നാലും നല്ല കളക്ഷൻ ചിത്രം നേടിയിരുന്നു.
സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തിയ ഭരതനാട്യത്തി്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്. കഴിഞ്ഞ ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം, തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ‘വാഴ 2’ ചിത്രത്തിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചേർന്നത്. എന്നാലും നല്ല കളക്ഷൻ ചിത്രം നേടിയിരുന്നു.
ഡാർക്ക് കോമഡി എൻ്റർടെയ്നുകളിൽ ഒന്നായ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു. ചിത്രം വിജയിച്ചതിന് പിന്നാലെ പുതിയ പ്രോജക്റ്റുകള്‍ ഗോകുലം ഗോപാലൻ പ്രഖ്യാപിച്ചിരുന്നു. 2024 ൽ പുറത്തിറങ്ങിയ ഭരതനാട്യത്തിൻ്റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. തീയേറ്ററിലെ വൻ തെരോട്ടത്തിനു ശേഷം ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മെയ് 8ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കെത്തും. സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
നേരത്തെ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടയിൽ സൈജു കുറുപ്പ് വികാരാധീനനായിരുന്നു. വളരെ കാത്തിരുന്നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയതെന്നും എന്നാൽ അത്
കാണാൻ തൻ്റെ അച്ഛൻ ഇല്ലെന്നും സൈജു കുറുപ്പ് പറഞ്ഞിരുന്നു.
12
വാട്സാപ്പിൽ മെസേജ് തിരയാന്‍ ഇനി നീണ്ട സ്ക്രോളിങ് വേണ്ട
വാട്സാപ്പിൽ ചാറ്റുകൾ നിറയുമ്പോൾ പെട്ടെന്ന് മറുപടി നൽകേണ്ട പല മെസേജുകൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് പലപ്പോഴും സംഭവിക്കാറില്ലേ?. മാത്രമല്ല ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്ക്രോൾ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്കൂൾ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകൾ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഒരുമിച്ച് കാണാൻ വാട്സാപ്പിൽ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്സാപ്പ്. ഇതെങ്ങനെയെന്ന് നോക്കാം.
വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക.
ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക.
ഫാമിലി, സ്കൂൾ, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകൾ തയാറാക്കുക.
ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ ആഡ് ചെയ്യാം.
ഇനി മെസേജുകൾക്കായി വാട്സാപ്പിൽ നീണ്ട സ്ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്‍റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റിൽ കയറിയാൽ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും.