നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
നടൻ മോഹൻ ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) ആന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.
Updated: Dec 30, 2025, 14:40 IST
കൊച്ചി: നടൻ മോഹൻ ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) ആന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു .