മകള്‍ വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്.
പുതിയ സ്വപ്നങ്ങള്‍ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു
മകള്‍ വിസ്മയക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഈ വര്‍ഷം പുതിയൊരു തുടക്കമാണ്, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ ആശംസ പങ്കുവെച്ചത്.
'ജന്മദിനാശംസകള്‍, പ്രിയപ്പെട്ട മായക്കുട്ടി. ഈ വര്‍ഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങള്‍ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഈ വര്‍ഷം ലോകം നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്ന വര്‍ഷമാകട്ടെ. സ്‌നേഹം,അച്ചാ' എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന സിനിമയിലൂടെ ആണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ആക്ഷന്‍ ചിത്രമായി ആണ് തുടക്കം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.