A.M.M.Aയുടെ പ്രസിഡൻ്റായി തുടരാൻ വിസമ്മതം അറിയിച്ച് മോഹൻലാൽ
താര സംഘടനയായ A.M.M.Aയുടെ പ്രസിഡൻ്റായി തുടരാൻ വിസമ്മതമറിയിച്ച് മോഹൻലാൽ. നടൻ തന്റെ വിസമ്മതം എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചു. അതേസമയം പ്രസിഡൻ്റായി തുടരാൻ മോഹൻലാലിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ട്
Jun 22, 2025, 11:51 IST
താര സംഘടനയായ A.M.M.Aയുടെ പ്രസിഡൻ്റായി തുടരാൻ വിസമ്മതമറിയിച്ച് മോഹൻലാൽ. നടൻ തന്റെ വിസമ്മതം എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചു. അതേസമയം പ്രസിഡൻ്റായി തുടരാൻ മോഹൻലാലിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ട്. മോഹൻലാൽ പൂർണമായി അധികാരത്തിൽ നിന്ന് മാറി നിൽക്കുന്നതോടെ A.M.M.Aയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പ്രതിസന്ധിയിലാകും. കേസ് കഴിയും വരെ ചുമതലയേൽക്കാനില്ല എന്നാണ് നടൻ സിദ്ദിഖ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് A M M Aയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കാരണം.