ജയിലർ 2ൽ ജോയിൻ ചെയ്ത് മോഹൻലാൽ
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ പങ്കുചേർന്ന് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 യിലെ ജോർജുകുട്ടിയായുള്ള തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ജയിലറിലെ മാത്യു ആയി മാറാൻ വിമാനം കയറിയത്.
നിലവിൽ ജയിലർ 2 ന്റെ ചിത്രീകരണം മുഴുവനായും പൂർത്തിയായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 2023ൽ തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങിയ മോഹൻലാലിന്റെ ആരാധകർക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ സർപ്രൈസ് ആയിരുന്നു ജൈലാറിലെ മാത്യു. ചിത്രത്തിൽ പ്രധാനമായും 2 രംഗങ്ങളിലായിരുന്നു മോഹൻലാൽ എത്തിയത്.
രജനികാന്തിന്റെ മുത്തുവേൽ പാണ്ട്യൻറെ സുഹൃത്തായ അധോലോക രാജാവ് മാത്യു ആയി മോഹൻലാൽ തിരശീലയിൽ നിറഞ്ഞാടി. താരത്തിന്റെ പ്രത്യേക വേഷവിധാനം ഒരു ട്രെൻഡ് ആയി മാറുകയും ചെയ്തിരുന്നു. രജനിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രം കേരളത്തിൽ നിന്നും മാത്രം 60 കോടിയോളം രൂപ കളക്റ്റ് ചെയ്യുകയും ചെയ്തു.
രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, വിനായകൻ, ചെമ്പൻ വിനോദ്, കോട്ടയം നസീർ, മിർന തുടങ്ങി മലയാള നടന്മാരുടെ നീണ്ട നിര ജെയ്ലർ 2 വിലുണ്ട്. ചിത്രം ജൂൺ 12 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ഇൻഡസ്ടറി ഹിറ്റായി മാറിയ ഒന്നാം ഭാഗത്തിന്റെ ചരിത്രം ജെയ്ലർ 2 ഉം ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.