ബ്ലെസിയുടെ മകൻറെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാൽ   

 സംവിധായകൻ ബ്ലെസിയുടെ മകൻറെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാൽ. ആൻറണി പെരുമ്പാവൂരിനോടൊപ്പം വേദിയിലെത്തിയ നടൻ തൻറെ സന്തോഷം പങ്കുവെച്ചു. ഇന്നലെയാണ് സംവിധായകൻ ബ്ലെസിയുടെ മകൻ അദിത് വിവാഹിതനായത്. തനിക്ക് ബ്ലെസിയും കുടുംബവുമായുള്ള ആത്മ ബന്ധത്തെകുറിച്ചും ബ്ലെസിയുടെ മകന്റെ വിവാഹം തന്റെ മകന്റെ വിവാഹം പോലെത്തന്നെയാണെന്നും മോഹൻലാൽ പറഞ്ഞു.
 
'എൻറെ മകൻറെ വിവാഹം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമയായ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' മുതലുള്ള ബന്ധമാണത്. എൻറെ സിനിമാ ജീവിതത്തിൽ ഏറ്റവും മനോഹരമായ മൂന്ന് സിനിമകൾ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിൻറെ മകൻ എന്ന് പറയുമ്പോൾ, ആ കുടുംബത്തോട് എൻറെ ഹൃദയത്തിൽ അത്രയും സ്ഥാനമുണ്ട്. എന്നെ വിളിച്ചതിൽ സന്തോഷം, എനിക്ക് വരാൻ സാധിച്ചതിൽ സന്തോഷം, നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിലും സന്തോഷം' മോഹൻലാൽ പറഞ്ഞു.

സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മീര ജാസ്മിൻ, ദിലീപ്, വിനയൻ, ജോണി ആൻറണി, എം.ജി ശ്രീകുമാർ, വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസ്സി തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.