അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടു, കുട്ടികൾക്കായി മോഹൻലാലിൻറെ 'ബറോസ്'  വരുന്നു 

നടന്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസിനോടടുക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു അനിമേറ്റഡ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. സംവിധായന്‍ ടി.കെ. രാജീവ്കുമാറിന്റെ ആശയത്തില്‍ ഒരുക്കിയിട്ടുള്ള അനിമേറ്റഡ് വീഡിയോ സുനില്‍ നമ്പുവാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
 
barroz

നടന്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസിനോടടുക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു അനിമേറ്റഡ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. സംവിധായന്‍ ടി.കെ. രാജീവ്കുമാറിന്റെ ആശയത്തില്‍ ഒരുക്കിയിട്ടുള്ള അനിമേറ്റഡ് വീഡിയോ സുനില്‍ നമ്പുവാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. നേരത്തെ, 2019 ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു നടത്തിയിരുന്നത്.

കുട്ടികള്‍ക്കൊരു വിസ്മയക്കാഴ്ചയായി ഒരുക്കിയിരിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിനെത്തിക്കാനാണ് നിലവില്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം. ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ രചനയില്‍ സന്തോഷ് ശിവന്‍ ഛായാഗ്രാഹണം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫാന്റസി ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകവേഷവും ചെയ്തിരിക്കുന്നത്. വിഖ്യാത സംഗീത സംവിധായകരായ മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരവുമാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.

<a href=https://youtube.com/embed/O5DTxm2ZYW8?autoplay=1&mute=1><img src=https://img.youtube.com/vi/O5DTxm2ZYW8/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title=""Barroz & Voodoo” - An Animated Series | Mohanlal | Antony Perumbavoor | Aashirvad Cinemas" width="752">