മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം ഷൂട്ട് പുനരാരംഭിച്ചു
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം ഷൂട്ട് പുനരാരംഭിച്ചു
ചിത്രത്തിന്റെ ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്യുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
Sep 25, 2026, 12:49 IST
നടി പ്രിയമണിയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ റാം ഷൂട്ടിങ്ങ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം. 2020ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കൊവിഡ് സമയത്ത് നിര്‍ത്തേണ്ടി വന്നതിന് ശേഷം ഇപ്പോള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്യുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
ഇപ്പോള്‍ നടി പ്രിയമണിയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ റാം ഷൂട്ടിങ്ങ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുന്നത്. ലൊക്കേഷനില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
എറണാകുളത്തും ഹൈദരാബാദിലും ആയിരിക്കും ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.