'എക്കോ'യിലെ ആരും കാണാതിരുന്ന ആ തെറ്റ് ; കാരണമിതെന്ന് കലാസംവിധായകൻ സജീഷ് താമരശ്ശേരി 

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായശേഷം ഒടിടിയിലും കുതിപ്പ് തുടരുകയാണ് ബാഹുൽ രമേശ് രചിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. മിസ്റ്ററി-ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്‌ദേവ, അശോകൻ, ബിനു പപ്പു, നരെയ്ൻ തുടങ്ങിയ മലയാളി താരങ്ങളും മേഘാലയയിൽ നിന്നുള്ള ബിയാന മോമിനുമാണ് താരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തിയത്. സജീഷ് താമരശ്ശേരിയായിരുന്നു എക്കോയുടെ ആർട്ട് ഡയറക്ടർ. ചിത്രത്തിൽ സംഭവിച്ച ഒരു പിശകിനെ കുറിച്ച് സംഭവിക്കുകയാണ് സജീഷ്.
 
ക്ലബ്ബ് എഫ്എമ്മിലെ 'ദി ക്രൂ ക്ലബ്ബി'ൽ ആർജെ സന്ദീപുമായി സംസാരിക്കവെയാണ് സജീഷ് രസകരമായ ഇക്കാര്യം പങ്കുവെച്ചത്. സന്ദീപ് പ്രദീപ് അവതരിപ്പിച്ച പിയൂസ് എന്ന കഥാപാത്രം കഥയെഴുതുന്ന രംഗത്തിലാണ് അധികമാരുടേയും ശ്രദ്ധയിൽ പെടാതിരുന്ന പിഴവ് സംഭവിച്ചത്. ഒരു യൂട്യൂബ് ചാനലാണ് ഇത് ചൂണ്ടിക്കാണിച്ചതെന്നും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും സജീഷ് പറഞ്ഞു.

'ഞാൻ നേരത്തേ ഒരു യൂട്യൂബ് ചാനലിനെ കുറിച്ച് പറഞ്ഞില്ലേ. എന്റെ പൊന്നേ, ഇവന്മാരൊക്കെയുള്ള കാലത്ത് നമ്മളിതൊക്കെ നോക്കിയില്ലേൽ വലിയ പ്രശ്‌നമാണ്. മച്ചിന്റെ പുറത്ത് പിയൂസ് കഥ എഴുതിയിട്ട് പായ പൊക്കി ഒരു ബുക്കിന്റെ അകത്തേക്ക് ആ പേപ്പർ വെച്ച് മടക്കി അവിടെ കിടന്നുറങ്ങുന്ന സീനാണ്. ആ ചാനലുകാരൻ ചോദിക്കുകയാണ്, ഈ സീനിൽ പായ പൊക്കി ബുക്കിന്റെ അകത്ത് വെക്കുന്ന സമയത്ത് പോസ് ചെയ്ത് അത് സൂം ചെയ്തു. എന്നിട്ട്, 2025 ഫെബ്രുവരിയിലെ ഇന്ന മാസികയിലെ പ്രിന്റാണിത്, ഇതൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്നാണ് പറഞ്ഞത്.' -സജീഷ് പറഞ്ഞു.

'പറഞ്ഞത് സത്യമാണ്. പക്ഷേ ഇത്തരം ചെറിയ ഡീറ്റെയിലുകളിലേക്ക് നമുക്ക് എത്തണമെങ്കിൽ അതിനനുസരിച്ച് സമയം നമുക്ക് വേണം. നമുക്ക് അത്ര സമയം കിട്ടുന്നില്ലല്ലോ. മ്ലാത്തി ചേട്ടത്തിയുടെ വീടാണെങ്കിൽ പോലും അത് സെറ്റ് വർക്കിന് ഞാൻ എന്ന ആർട്ട് ഡയറക്ടർ ഇറങ്ങുന്നത് ഷൂട്ടിങ്ങിന് 19 ദിവസം മുമ്പാണ്.' -സജീഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ വെടിയേറ്റ് മരിച്ചുകിടക്കുന്ന പട്ടികൾ യഥാർഥത്തിലുള്ളതല്ലെന്നും സജീഷ് പറഞ്ഞു. കരിങ്കല്ല് കൊണ്ട് നിർമിച്ചതെന്ന് തോന്നിക്കുന്ന വീട് യഥാർഥത്തിൽ ഫൈബറാണ്. പീയൂസ് കയറുന്ന വലിയ മരവും യഥാർഥത്തിലുള്ളതല്ല. പല മരങ്ങളുടെ ചില്ലകൾ ചേർത്തുവെച്ചുണ്ടാക്കിയതാണ്. കാലഘട്ടത്തെ സൂചിപ്പിക്കാനായി പൗഡർ ടിന്നുകൾ, കഷായക്കുപ്പികൾ, പഴയ കലണ്ടറുകൾ എന്നിവ ഉപയോഗിക്കുകയും ടൈഗർ ബാമിന്റെ മുകളിൽ മെഴുക് ഉരുക്കിയൊഴിച്ചത് പോലെയുള്ള ഡീറ്റെയിലിങ്ങുകൾ ചെയ്തിരുന്നുവെന്നും സജീഷ് താമരശ്ശേരി പറഞ്ഞു.