‘വിശ്വനാഥ് ആൻഡ് സൺസി’ലെ മമിതയുടെ വേഷത്തെ പുകഴ്ത്തി മേഘ്ന രാജ്
കേരളത്തോടുള്ള തൻ്റെ ആഴത്തിലുള്ള സ്നേഹവും സമീപകാലത്ത് താൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത നടി മേഘ്ന രാജ്. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിൽ നടി മമിത ബൈജു അവതരിപ്പിച്ച കഥാപാത്രം ഏറെ ആകർഷിച്ചുവെന്നും ആ പ്രകടനത്തിന് മമിതയ്ക്കുടേതായ പ്രത്യേക ഊർജമുണ്ടായിരുന്നുവെന്നും മേഘ്ന പറഞ്ഞു. ‘സിനിമ എക്സ്പ്രസ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

മമിതയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് മേഘ്നയുടെ വാക്കുകൾ ഇങ്ങനെ: “എനിക്ക് ആ കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള ഒന്നായിരുന്നു അത്. എനിക്ക് ആ കഥാപാത്രം അതേപോലെ ചെയ്യാൻ കഴിയുമോ എന്ന് ഉറപ്പില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ, പ്രേക്ഷകർക്ക് പ്രിയങ്കരമായ രീതിയിലാണ് മമിത അതിനെ അവതരിപ്പിച്ചത്. അടുത്തിടെ ഞാൻ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണത്.”
കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, തനിക്ക് ആദ്യത്തെ വീട് ബെംഗളൂരുവാണോ കേരളമാണോ എന്ന് പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് മേഘ്ന വെളിപ്പെടുത്തി. “മേഘ്ന രാജ് എന്ന നിലയിൽ പ്രൊഫഷണലായി എനിക്ക് വിലാസമുണ്ടാക്കി തന്നത് കേരളമാണ്. ഇവിടുത്തെ സിനിമയിൽ നിന്നും ജനങ്ങളിൽ നിന്നും വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്. മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ടെങ്കിലും എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. കേരളത്തിലെ ജനങ്ങളെയും ഇവിടുത്തെ ഭക്ഷണത്തെയും എനിക്ക് അത്രയധികം ഇഷ്ടമാണ്,” മേഘ്ന കൂട്ടിച്ചേർത്തു.