'പവിത്രത്തിലെ മീര, പക്ഷേയിലെ നന്ദിനി'; ശോഭനയെ കണ്ട ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്
നടി ശോഭനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. ഇരുവരുമൊന്നിച്ചുള്ള സെല്‍ഫിയാണ് താരം പങ്കുവെച്ചത്. മനോഹരമായ കുറിപ്പും അജു ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍, 'പവിത്ര'ത്തിലെ മീരയെ, 'പക്ഷേ'യിലെ നന്ദിനിയെ കാണാന്‍ അവസരം കിട്ടി. ഈ ഇതിഹാസത്തെ കാണുക എന്നത് ഒരുപാടുകാലത്തെ ആഗ്രഹമായിരുന്നു', ശോഭനയുടെ കഥാപാത്രങ്ങളെ ഓര്‍മിപ്പിച്ച് അജു കുറിച്ചു.
ശോഭനയേയും ജിയോഹോട്ട്‌സ്റ്റാര്‍ മലയാളത്തേയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സൗത്ത് അണ്‍ബൗണ്ട് എന്ന പേരില്‍ ജിയോഹോട്ട്‌സ്റ്റാര്‍ ചെന്നൈയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ ചൊവ്വാഴ്ചത്തെ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രമെന്നാണ് സൂചന. നേരത്തെ, മോഹന്‍ലാലിനും പ്രണവ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം നിവിന്‍ പോളി പങ്കുവെച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..