മോഹൻലാൽ എന്ന പേരിന്റെ അർഥം എന്താ?', മറുപടിയുമായി ലാലേട്ടൻ
ഓരോ മോഹൻലാൽ സിനിമകളും മലയാളികൾക്ക് ആഘോഷമാണ്. എന്നാൽ മോഹൻലാൽ എന്ന വാക്കിന്റെ അർഥം എന്താണെന്ന് അറിയാമോ?. ഇപ്പോഴിതാ ഒരു ആരാധകൻ ഈ പേരിന്റെ അർഥം മോഹൻലാലിനോട് ചോദിക്കുന്നതും അതിന് അദ്ദേഹം നൽകിയ മറുപടിയുമായി വൈറലാകുന്നത്.
ഓരോ മോഹൻലാൽ സിനിമകളും മലയാളികൾക്ക് ആഘോഷമാണ്. എന്നാൽ മോഹൻലാൽ എന്ന വാക്കിന്റെ അർഥം എന്താണെന്ന് അറിയാമോ?. ഇപ്പോഴിതാ ഒരു ആരാധകൻ ഈ പേരിന്റെ അർഥം മോഹൻലാലിനോട് ചോദിക്കുന്നതും അതിന് അദ്ദേഹം നൽകിയ മറുപടിയുമായി വൈറലാകുന്നത്.
'സാറിന്റെ പേരിന്റെ അർഥം അറിയുമോ' എന്ന ചോദ്യത്തിന് 'എനിക്ക് അറിഞ്ഞൂടാ അതിനൊരർത്ഥം ഉണ്ടോ? എന്നാണ് മോഹൻലാലിന്റെ മറുപടി. തുടർന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഒരു കിടിലൻ എഡിറ്റും കാണാം. 'അലിഫ്നാസർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വൈറൽ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ദൃശ്യം 3 ആണ് ഇനി പുറത്തുവരാനുള്ള മോഹൻലാൽ ചിത്രം. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പ്രീ സെയിലിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ചിത്രം.
ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. എമ്പുരാൻ- 12.4 കോടിയും മലൈക്കോട്ടൈ വാലിബൻ- 3.80 കോടിയുമാണ് നേടിയിരുന്നത്.
ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.