സിനിമ വിട്ട് താൻ എവിടെയും പോയിരുന്നില്ല, കഴിഞ്ഞകാലങ്ങളിൽ ചെയ്ത സിനിമകൾക്ക് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല ; മാത്യു തോമസ്
‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ വലിയൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് നടൻ മാത്യു തോമസ്. സിനിമ വിട്ട് താൻ എവിടെയും പോയിരുന്നില്ലെന്നും, കഴിഞ്ഞകാലങ്ങളിൽ താൻ ചെയ്ത സിനിമകൾക്ക് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ വലിയൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് നടൻ മാത്യു തോമസ്. സിനിമ വിട്ട് താൻ എവിടെയും പോയിരുന്നില്ലെന്നും, കഴിഞ്ഞകാലങ്ങളിൽ താൻ ചെയ്ത സിനിമകൾക്ക് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിനയം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച കഥാപാത്രങ്ങൾ ഇനി വരുന്ന ചിത്രങ്ങളിലൂടെ തിരഞ്ഞെടുക്കുമെന്നും മാത്യു കൂട്ടിച്ചേർത്തു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ച മാത്യു, കംബാക്ക് ചെയ്യാൻ താൻ എവിടെയും പോയിരുന്നില്ലെന്നും ഈയടുത്ത് ചെയ്ത സിനിമകൾക്ക് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊെത്ത വിജയം നേടാൻ കഴിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതും അതേസമയം അവർക്ക് ആസ്വദിക്കാൻ കഴിയുന്നതുമായ ഒരു സിനിമ കുറച്ചുകാലത്തിനുശേഷം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നും പ്രേക്ഷകരിൽ നിന്നുള്ള നല്ല പ്രതികരണങ്ങൾ വലിയ സന്തോഷം നൽകുന്നുണ്ടെന്നും മാത്യു പറഞ്ഞു.
തനിക്ക് ലഭിച്ച പൊലീസുകാരന്റെ വേഷത്തെക്കുറിച്ചും സംവിധായകൻ ഷഹദിനെക്കുറിച്ചും മാത്യു സംസാരിച്ചു. താൻ ഈ വേഷം ചെയ്താൽ നന്നായിരിക്കുമെന്ന് വിശ്വസിച്ച സംവിധായകൻ ഷഹദിനാണ് തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളുടെ ക്രെഡിറ്റ് നൽകേണ്ടതെന്നും, അദ്ദേഹത്തിന്റെ വിശ്വാസമാണ് ആ വേഷം ചെയ്യാൻ തനിക്ക് പ്രചോദനമായതെന്നും മാത്യു വ്യക്തമാക്കി. മികച്ച ഒരു ക്രൂവിനൊപ്പം പ്രവർത്തിക്കുമ്പോൾ നല്ലൊരു ആത്മവിശ്വാസം ലഭിക്കുമെന്നും, സിനിമയിൽ തങ്ങളെ മോശമായി അവതരിപ്പിക്കില്ലെന്നും എന്തെങ്കിലും തെറ്റുകൾ വന്നാൽ തിരുത്താൻ കൂടെയുണ്ടാകുമെന്നും അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് നല്ല സിനിമകളുടെ ഭാഗമാകാൻ തന്നെയാണ് ശ്രമിക്കുന്നതെന്നും മാത്യു വ്യക്തമാക്കി.
അതേസമയം, മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ഓരോ താരങ്ങളുടെയും പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കമുള്ളവർ തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായാണ് സ്ക്രീനിൽ എത്തിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കൂടാതെ വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനങ്ങളും സിനിമയെ ഏറെ ശക്തമാക്കുന്നുണ്ട്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സംരംഭം കൂടിയാണ്. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പി.എസ്. സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.