'മസ്തിഷ്ക മരണം' എത്ര നേടി ?

 രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷന്ദ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ മസ്തിഷ്ക മരണം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 27നാണ് ചിത്രം തിയറ്ററിൽ എത്തിയ ചിത്രം രാജ്യത്തുടനീളമുള്ള
 

 രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷന്ദ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ മസ്തിഷ്ക മരണം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 27നാണ് ചിത്രം തിയറ്ററിൽ എത്തിയ ചിത്രം രാജ്യത്തുടനീളമുള്ള നിരൂപകരിൽ നിന്ന് പോസിറ്റീവ് അവലോകനങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ, പോസിറ്റീവ് ഫീഡ്‌ബാക്ക് ഇതുവരെ ബോക്‌സ് ഓഫിസിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് വിവരം. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് ഇതുവരെ ചിത്രം 2.21 കോടിയാണ് നേടിയത്.

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണ് മസ്‌തിഷ്‌ക മരണം. അജിത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവരാണ് ചിത്രം നിർമിച്ചത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വി.എഫ്.എക്‌സിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

വ്യത്യസ്തവും സ്റ്റൈലിഷുമായ വേഷപകർച്ചയിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ജഗദീഷ്, സുരേഷ് കൃഷ്‌ണ, ദിവ്യ പ്രഭ, വിഷ്‌ണു അഗസ്ത്യ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പി.ആർ.ഒ- ശബരി.