ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പത്ത് സിനിമകളില്‍ ഒന്ന് മാര്‍ക്കോ
'മാര്‍ക്കോ'യ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റില്‍ കയറിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സയ്യാര'യാണ്.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ 'മാര്‍ക്കോ' ആണ് ഈ ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ചിത്രം.
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ' വീണ്ടും വാര്‍ത്തയിലിടം നേടുന്നു. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ 'മാര്‍ക്കോ' ആണ് ഈ ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ചിത്രം.
'മാര്‍ക്കോ'യ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റില്‍ കയറിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സയ്യാര'യാണ്. 'കാന്താര' രണ്ടാം സ്ഥാനത്തും 'കൂലി' മൂന്നാം സ്ഥാനത്തും ആണ്. 'വാര്‍ 2' , 'സോനം തേരി കസം' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 'മാര്‍ക്കോ' ആറാം സ്ഥാനത്താണ്. 'ഹൗസ്ഫുള്‍ 5' , 'ഗെയിം ചേഞ്ചര്‍', 'മിസിസ്', 'മഹാവതാര്‍ നരസിംഹ' എന്നിവയാണ് മറ്റു ചിത്രങ്ങള്‍.