റെക്കോർഡ് മറികടക്കാന്‍ ‘മഞ്ഞുമ്മലിലെ’ പിള്ളേര് ; തെലുഗു റിലീസിനൊരുങ്ങുന്നു
ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തി ചരിത്രമെഴുതിയ ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഈ റെക്കോഡിനേയും മറികടക്കുമെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്
Mar 27, 2024, 19:55 IST
ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തി ചരിത്രമെഴുതിയ ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഈ റെക്കോഡിനേയും മറികടക്കുമെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്. തമിഴ്നാട്ടിലും വന്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ തെലുഗു പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് . ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ തെലുഗു പതിപ്പ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവന്ന വിവരം.
പ്രൈം ഷോ എന്റര്ടെയ്ന്മെന്റ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടില്‍ മാത്രം 50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്. കമല്‍ഹാസന്റെ ഗുണയുടെ റെഫറന്‍സും കൂടെ വന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ ചിത്രം വലിയ ഹിറ്റായി മാറിയത്.