‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം നൽകാതെ ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതി ; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം നൽകാതെ ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച ആയിരം പേജുള്ള കുറ്റപത്രത്തിൽ സൗബിൻ ഷാഹിർ,
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം നൽകാതെ ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച ആയിരം പേജുള്ള കുറ്റപത്രത്തിൽ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദിന്റെ പരാതിയിലാണ് നടപടി. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നും, സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുടക്കുമുതലോ ലാഭവിഹിതമോ നൽകാതെ പരാതിക്കാരനെ വഞ്ചിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ തങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.